ഒമിക്രോൺ :നിയന്ത്രണം കടുപ്പിച്ച് കുവൈറ്റ് :ഇ​ന്നു മു​ത​ൽ മാറ്റങ്ങൾ

മൂവാറ്റുപുഴ: മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് കു​വൈ​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള ക്വാ​റ​ൻ​റീ​ൻ, പി​സി​ആ​ർ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ന്നു മു​ത​ൽ മാ​റ്റം വ​രും. കു​വൈ​ത്തി​ൽ എ​ത്തു​ന്ന​വ​ര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം ന​ല്‍​ക​ണം. ഇ​തു​വ​രെ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ഫ​ലം മ​തി​യാ​യി​രു​ന്നു. കൂ​ടാ​തെ രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള ക്വാ​റ​ന്‍റീ​ൻ ഏ​ഴു ദി​വ​സ​ത്തി​ന് പ​ക​രം 10 ദി​വ​സ​മാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

കു​വൈ​ത്തി​ലെ​ത്തി 72 മ​ണി​ക്കൂ​റി​നു​ശേ​ഷം ന​ട​ത്തു​ന്ന പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ൽ ക്വാ​റ​ന്‍റീ​ൻ അ​വ​സാ​നി​പ്പി​ക്കാ​നാ​കും. മൂ​ന്നു ദി​വ​സം നി​ർ​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റീ​ൻ ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.ര​ണ്ടു ഡോ​സ് പൂ​ർ​ത്തി​യാ​ക്കി ഒ​മ്പ​തു മാ​സം പി​ന്നി​ട്ടി​ട്ടും ബൂ​സ്റ്റ​ർ ഡോ​സ് വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും മ​ന്ത്രി​സ​ഭ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി ര​ണ്ടു മു​ത​ലാ​ണ് ഇ​ത് നി​ല​വി​ല്‍ വ​രി​ക. മ​ന്ത്രാ​ല​യ​ത്തി‍​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കു​ത്തി​വെ​പ്പെ​ടു​ക്കാം.ആ​ഗോ​ള​ത​ല​ത്തി​ല്‍ ഒ​മി​ക്രോ​ൺ വൈ​റ​സ് പ​ട​രു​ക​യും കു​വൈ​ത്തി​ലെ പ്ര​തി​ദി​ന കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും ചേ​ര്‍​ന്ന കു​വൈ​ത്ത് മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ക്വാ​റ​ന്‍റീ​ൻ, പി​സി​ആ​ർ വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Back to top button
error: Content is protected !!