പഴയ കാളവയലും അറവുശാലയും: സ്ഥലം സമീപവാസികള്‍ക്ക് ഭീഷണി

കോതമംഗലം: നഗരത്തിലെ പഴയ കാളവയലും അറവുശാലയും പ്രവര്‍ത്തിച്ചിരുന്ന സ്ഥലം കാടുകയറിയതിനെ തുടര്‍ന്ന് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ സമീപവാസികള്‍ ഭീതിയിലാണ്. ബ്ലോക്ക് ഓഫീസ് – ബൈപ്പാസ് ലിങ്ക് റോഡിനോട് ചേര്‍ന്നാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം. വര്‍ഷങ്ങള്‍ക്ക മുന്പ് കാളച്ചന്തയും കശാപ്പുശാലയും പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയാണ്. ഇവിടെ നിന്ന് ഇഴ ജന്തുക്കള്‍ സമീപ പ്രദേശത്തെ പുരയിടങ്ങളില്‍ എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കശാപ്പു ശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഏതുസമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.

Back to top button
error: Content is protected !!