ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം.ആനിക്കാട് വടക്കേക്കുടി വി.കെ.ജേക്കബ് (ചാക്കോച്ചന്‍- 70) ആണ് മരിച്ചത്. ഇന്ന് രാത്രി 7:30ഓടെ ആനിക്കാട് ചിറപ്പടിയ്ക്ക് സമീപമാണ് അപകടം നടന്നത്. തൊടുപുഴ ഭാഗത്ത് നിന്നും എത്തിയ ഡ്യൂക്ക് ബൈക്ക് റോഡ് മുറിച്ച് കടക്കുകയായിരുന്ന ചാക്കോയെ ഇടിച്ച് തെറപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ ചാക്കോയെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിലെ യാത്രക്കാരനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇയാളുടെ പരിക്ക് ഗുരുതരമല്ല. നിര്‍മ്മലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ചാക്കോച്ചന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ :ആന്‍സി. മക്കള്‍ : അരുണ്‍,അഖില്‍,അഭിലാഷ്,ആന്റണി,അഞ്ചു.

 

Back to top button
error: Content is protected !!