മൂവാറ്റുപുഴ

ഒ.കെ മോഹനന്‍ അനുസ്മരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: സിപിഐഎം പായിപ്ര ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒ.കെ മോഹനന്‍ അനുസ്മരണം സംഘടിപ്പിച്ചു.സിപിഐ എം പായിപ്ര ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം എരിയ വൈസ് പ്രസിഡന്റ്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ്, പായിപ്ര ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഒ കെ മോഹനന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തല്‍, അനുസ്മരണവും നടത്തി. പേഴയ്ക്കാപ്പിളളി പള്ളിക്കവലയില്‍ നിന്ന് തുടങ്ങിയ ലോക്കല്‍ തല അനുസ്മരണ റാലി പായിപ്ര കവലയില്‍ സമാപിച്ചു.തുടര്‍ന്ന് ചേര്‍ന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍ വി വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് റഷീദ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്‍,ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആര്‍ പ്രഭാകരന്‍, കെ എന്‍ ജയപ്രകാശ്, ലോക്കല്‍ സെക്രട്ടറി ആര്‍ സുകുമാരന്‍, വി എച്ച് ഷെഫീഖ്, എ അജാസ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!