മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍ സ്ഥാപിച്ചു

മൂവാറ്റുപുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍ സ്ഥാപിച്ചു. ഗവ :ആയുര്‍വ്വേദ ആശുപത്രി,നാഗര്‍ജ്ജുന ഓഷധ ഉദ്യാനം എന്നിവരുടെ സഹകരണത്തോടെയാണ് ആശുപത്രിയില്‍ ഔഷധ ഉദ്യാനം ഒരുക്കിയത്. മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ: അനിത ബാബു, ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷീല പി.സി എന്നിവര്‍ സംയുക്തമായി ഔഷധ ചെടി നട്ടു കൊണ്ട് ഹെര്‍ബല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

 

Back to top button
error: Content is protected !!