ആയവനയില്‍ നിന്നും 377 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ തോട്ടാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മാക്‌സ് ഏജന്‍സിസ് എന്ന സ്ഥാപനത്തില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 377 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 355 കിലോ ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, 10കിലോ സ്‌ട്രോ, 10 കിലോ പേപ്പര്‍ ഗ്ലാസ്, 2കിലോ പേപ്പര്‍ പ്ലേറ്റ്, എന്നിവയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ സമീപത്തുള്ള പഞ്ചായത്തുകളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ അജിത്കുമാര്‍, സി.കെ.മോഹനന്‍, പഞ്ചായത്ത് സെക്രട്ടറി ടി.വി പൗലോസ്, എസ്. എം തോമസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!