പേഴയ്ക്കാപ്പിള്ളി ചാക്കുന്നം റോഡിന്റെ നിര്‍മ്മാണത്തിന് തുടക്കമായി……

 

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി – മുടവൂര്‍ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ചാക്കുന്നം റോഡിന്റെ നിര്‍മ്മാണോത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ നിര്‍വ്വഹിച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ യാത്ര ചെയ്യുന്ന റോഡ് ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപ  ഉപയോഗിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം ആമിന മുഹമ്മദ് റാഫി, വി.എം നവാസ് , എം.പി.മുഹമ്മദ്, എഞ്ചിനിയര്‍ സന്ധ്യ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

ചിത്രം-പേഴയ്ക്കാപ്പിളളി  ചാക്കുന്നം റോഡിന്റെ നിര്‍മ്മാണോത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ നിര്‍വ്വഹിക്കുന്നു………………..

Back to top button
error: Content is protected !!