ജീവധാര റീനല്‍ കെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷം ഇന്ന്

വാഴക്കുളം: ജീവധാര റീനല്‍ കെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷം ഇന്ന് നടത്തും. വൈകുന്നേരം 5.30 ന് വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടകകുന്ന വാര്‍ഷികാഘോഷം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ എം.ഡി കുര്യന്‍ അധ്യക്ഷത വഹിക്കും.വിശ്വജ്യോതി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തും. മൂവാറ്റുപുഴ ഡെന്റ് കെയര്‍ ചെയര്‍മാന്‍ ജോണ്‍ കുര്യാക്കോസിനെ യോഗത്തില്‍ ആദരിക്കും. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, റീനല്‍ കെയര്‍ ഫൗണ്ടേഷന്‍ ഇന്ത്യ ചെയര്‍മാന്‍ സാജു ചാക്കോ,എ.ജെ ഐപ്പച്ചന്‍, ഐപ്പ് ജോണ്‍,ജെറ്റിന്‍ മാനുവല്‍ തുടങ്ങിയവര്‍പ്രസംഗിക്കും.

Back to top button
error: Content is protected !!