ഗാന്ധിജയന്തി ദിനത്തില്‍ സേവനവാര ആചരണവുമായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്

പല്ലാരിമംഗലം: ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനാചചരണത്തിന്റെ ഭാഗമായി സേവനവാരമായി നടത്താന്‍ പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയും, ഘടകസ്ഥാപന മേധാവികളുടേയും, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരുടേയും, ആരോഗ്യ പ്രവര്‍ത്തകരുടേയും, സാംസ്‌കാരിക, വ്യാപാര സംഘടനകളുടേയും നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. രണ്ടാം തീയതി മുതല്‍ എട്ടാം തീയതിവരെ നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പൊതു ഇടങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സേവന വാരാചരണത്തിന്റെ ഭാഗമായി ശുചീകരിക്കും. അവധി ദിവസമായ അഞ്ചാം തീയ്യതി വീടുകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി സോഴ്‌സ് റിഡക്ഷന്‍ നടത്താനും തീരുമാനിച്ചു. ആലോചനായോഗം പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീന്‍, വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, കെ എം മൈതീന്‍, റിയാസ് തുരുത്തേല്‍, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീന്‍, അസിസ്റ്റന്റ് സെക്രട്ടറി വി ആര്‍ മനോജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്യാ വിജയന്‍, കൃഷി ഓഫീസര്‍ ഇ എം മനോജ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ ലിജുനു അഷറഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷരീഫ റഷീദ്, വിവിധ സംഘടനാ നേതാക്കളായ എം എം അലിയാര്‍, പി എ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!