ചരമം

വാഴപ്പിള്ളി തോട്ടുങ്കല്‍ ടി.പി. ജിജി (57) അന്തരിച്ചു

മൂവാറ്റുപുഴ: വാഴപ്പിള്ളി തോട്ടുങ്കല്‍ ടി.പി. ജിജി (57) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 10ന് ഹോളി മാഗി ഫെറോന പള്ളിയില്‍. മേളയുടെ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കലയരങ്ങ്, ശ്രീമൂലം യൂണിയന്‍ ക്ലബ്ബ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ യൂത്ത് വിംഗ്, വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഭരണസമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഹോളി മാഗി പള്ളിയുടെ മുന്‍ ട്രസ്റ്റിയും പാരിഷ് കൗണ്‍സില്‍ അംഗവുമാണ്. മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരിയായിരുന്നു. ഭാര്യ: മണ്ണത്തൂര്‍ വള്ളിക്കാട്ട് ഷൈലജ. മക്കള്‍: പോള്‍ (ഐ.ടി. പ്രൊഫഷണല്‍, ബംഗലൂരു), മാര്‍ട്ടിന്‍ (കാനഡയില്‍ വിദ്യാര്‍ത്ഥി), വര്‍ഗീസ് (ഫെഡറല്‍ ബാങ്ക്, മൂവാറ്റുപുഴ).

Back to top button
error: Content is protected !!