മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകൂടി അന്തരിച്ചു

മൂവാറ്റുപുഴ : ഉറവക്കുഴി കൊല്ലംകുടി മുസ്തഫ മാസ്റ്റർ (70 ) നിര്യാതനായി. കബറടക്കം ഞായറാഴ്ച രാവിലെ 9 ന് പെരുമറ്റം ജുമാമസ്ജിദ് കബറിസ്ഥാനിൽ നടക്കും. മൂവാറ്റുപുഴ പൗര സമിതി പ്രസിഡന്റും സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. ശനിയാഴ്ച രാവിലെ താലൂക്ക് വികസന സമിതി യോഗത്തിൽ സംബന്ധിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയിലും തുടർന്ന് തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യമാർ : താഹിറ, പരേതയായ സുബൈദ, മക്കൾ : ഫൈസൽ, ഫാസിൽ, ഫസീല മരുമക്കൾ : ഷഹന, സുഫിന, നിഷാദ്

Back to top button
error: Content is protected !!