റിട്ട. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കാലായില്‍ ടി.പി. ജോസഫ് (87) നിര്യാതനായി

മൂവാറ്റുപുഴ: റിട്ട. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കാലായില്‍ ടി.പി. ജോസഫ് (87) നിര്യാതനായി. സംസ്‌കാരം  ഞായറാഴ്ച 2.30 ന്  മൂവാറ്റുപുഴ ഹോളിമാഗി പള്ളിയിൽ. പരേതന്‍ തിരുവനന്തപുരം, കാട്ടാക്കട, മാവേലിക്കര, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂര്‍, തിരൂര്‍, മഞ്ചേരി, എന്നീ കോടതികളില്‍ മജിസ്‌ട്രേറ്റ് ആയും കാസര്‍ഗോഡ്, കല്‍പ്പറ്റ എന്നീ കോടതികളില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ ലീലാമ്മ ജോസഫ് (തിരുവല്ല-ചെങ്ങരൂര്‍ ഇരുമേട കുടുംബാഗം) മക്കള്‍ : ജോസ് പോള്‍ (റോജി) ന്യൂസിലാന്റ്, ജാസ്മിന്‍ ജെറി (ലിനി) ന്യൂസിലാന്റ്, ജോര്‍ജ് ജോസഫ് (ജോജി) ന്യൂസിലാന്റ്. മരുമക്കള്‍: ലൈജു പോള്‍ ആലുങ്കല്‍ തോട്ടയ്ക്കാട്, കോട്ടയം, ജെറി ജേക്കബ് മുക്കട, കുറുമ്പനാടം, പ്രീത ജോര്‍ജ് ആനക്കുഴിയില്‍, തുമ്പമണ്‍.

Back to top button
error: Content is protected !!