ഡിവൈഎഫ്ഐ പൊതിച്ചോർവണ്ടി കൂറ്റംവേലിയിൽ ഫ്ലാഗ്ഗ്ഓഫ് ചെയ്തു

പൈമറ്റം: വിശപ്പിന് ഭക്ഷണം, ജീവന് രക്തം എന്ന പേരിൽ ഡിവൈഎഫ്ഐ നടത്തുന്ന ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്ഐ പൈമറ്റം മേഖലാ കമ്മിറ്റി സമാഹരിച്ച പൊതിച്ചോറുമായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട വാഹനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ഫ്ലാഗ്ഗ്ഓഫ് ചെയ്തു. പൈമറ്റം മേഖല പ്രസിഡന്റ് ഹക്കീം ഖാൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മുഹ്സിൻ ചിറക്കണ്ടം, പഞ്ചായത്തംഗം റിയാസ് തുരുത്തേൽ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എം നൂറുദ്ധീൻ, എൻ.എസ് ഷിജീബ്, പൈമറ്റം ബ്രാഞ്ച് സെക്രട്ടറി പി.ബി റഫീഖ് എന്നിവർ പ്രസംഗിച്ചു. രോഗികൾക്കും കുട്ടിരിപ്പുകാർക്കുമായി 1400 പൊതിച്ചോറുകളാണ് പൈമറ്റം മേഖലകമ്മിറ്റി വീട്ടമ്മമാരിൽ നിന്നും സമാഹരിച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

Back to top button
error: Content is protected !!