എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പദ്ധതിക്ക് തുടക്കമായി

 

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോസ്‌മോ പൊളിറ്റന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മരുതൂര്‍ യൂപി സ്‌കൂളല്‍ കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനായി എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പദ്ധതിക്ക് തുടക്കമായി. ലൈബ്രറിയില്‍ നിന്ന് കുട്ടികള്‍ക്ക് വായിക്കുവാനുള്ള പുസ്തകങ്ങള്‍ എല്ലാ മാസവും എത്തിച്ചുനല്‍കും. വായിച്ച പുസ്തകങ്ങളെകുറിച്ച് കുട്ടികള്‍ ആസ്വാദനകുറിപ്പുകള്‍ തയാറാക്കി ലൈബറിയില്‍ നിന്ന് കൊടുത്തിട്ടുള്ള എഴുത്തു പെട്ടിയില്‍ നിക്ഷേപിക്കം. കുറിപ്പുകള്‍ പരിശോധിച്ച് എല്ലാ മാസവും മികച്ച മൂന്നു കുറിപ്പുകള്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണ് എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി. മരുതൂര്‍ യു.പി.സ്‌ക്കൂളില്‍ആരംഭിച്ച എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പദ്ധതിയുടെ ഉദ്ഘാടനം കല്ലൂര്‍ക്കാട് ക്ഷീരോദ്പാദക സംഘം പ്രസിഡന്റ് ആര്‍.സി ഫ്രാന്‍സിസ് നിര്‍വ്വഹിച്ചു. എസ്.എം.സി ചെയര്‍മാനും ലൈബ്രറി കമ്മിറ്റി അംഗവുമായ അജയ് വേണു പെരിങ്ങാശ്ശേരി അധ്യക്ഷതവഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ മെമ്പറും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാനുമായ കെ.കെ. ജയേഷ് പദ്ധതി വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കമ്മിറ്റി അംഗം സോയ് സോമന്‍, അധ്യാപികമാരായ രശ്മി,രജനി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!