ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ വിദ്യാർത്ഥികൾ ക്യാൻസർ രോഗി ഭവനം സന്ദർശിച്ചു.

 

മൂവാറ്റുപുഴ: ലോക ക്യാൻസർ ദിനാചരണത്തോട് അനുബന്ധിച്ച് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ക്യാൻസർ രോഗി ഭവനം സന്ദർശിച്ചു. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ അച്ചൂസ് ബ്രൈഡൽ വില്ല ബ്യൂട്ടി പാർലർ ഉടമയും, ക്യാൻസർ രോഗ സംബന്ധമായി രണ്ട് സർജറിക്കും നിരവധി കീമോ തെറാപ്പിക്കും ശേഷം തികഞ്ഞ ആത്മവിശ്വാസത്തോട് കൂടി ക്യാൻസറിനെ അതിജീവിച്ച ബിന്ദു റോണിയും ഒപ്പം ഉണ്ടായിരുന്നു. എറണാകുളം ജില്ലയിലെ വി.എച്ച്.എസ്.ഇ. സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെയും അനുഭവങ്ങൾ പങ്കുവച്ചു. എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ ഷിനിലാൽ കെ.ജെ, സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, സാമൂഹിക പ്രവർത്തകനായ മനോജ് കെ.വി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, രതീഷ് വിജയൻ, ഹണി വർഗീസ്, ഉണ്ണി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!