എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ ആധ്യാത്മിക സംഗമം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ ആധ്യാത്മിക സംഗമം സംഘടിപ്പിച്ചു. എന്‍എസ്എസ് യൂണിയന്‍ ഹാളില്‍ നടന്ന സംഗമം യൂണിയന്‍ പ്രസിഡന്റ് ആര്‍.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാര്‍ യോഗത്തിന് അധ്യക്ഷനായി. മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി അക്ഷയാത്മാനാന്ദ മുഖ്യപ്രഭാഷണം നടത്തി.
യൂണിയന്‍ സെക്രട്ടറി എം.സി. ശ്രീകുമാര്‍ , യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഡി. ഹരിദാസ്, വനിതാ യൂണിയന്‍ പ്രസിഡന്റ് ജയസോമന്‍, സെക്രട്ടറി രാജി രാജഗോപാല്‍ എന്നിവര്‍ ആധ്യാത്മികഭാഷണം നടത്തി. എന്‍.എസ്.എസ്.എച്ച്.ആര്‍. ഫാക്കല്‍റ്റി എന്‍.സി. വിജയകുമാര്‍ , എ.എ. മദനമോഹനന്‍, വിശ്വംഭരന്‍ കണയന്നൂര്‍ , പത്മകുമാരി കോതമംഗലം എന്നിവര്‍ രാമായണ പ്രശ്‌നോത്തരി, രാമായണ പാരായണം ക്ലാസ്സുകള്‍ നയിച്ചു.കെ.ബി. വിജയകുമാര്‍, എന്‍.പി. ജയന്‍, ഇ.ജി.രാമചന്ദ്രന്‍ , ഗോപിനാഥന്‍ നായര്‍, കെ.എസ്. ലതീഷ്, കെ നാരായണ മേനോന്‍ ,എം.കെ.ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!