എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (എംജിഎന്‍ആര്‍ഇഡബ്ല്യുയു) കവളങ്ങാട് ഏരിയാ ശില്‍പ്പശാല സംഘടിപ്പിച്ചു. നെല്ലിമറ്റം പി.കെ കരുണാകരന്‍ സ്മാരക ഹാളില്‍ നടന്ന ശില്‍പ്പശാല സിപിഐഎം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയാ പ്രസിഡന്റ് എ വി സുരേഷ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നിര്‍മ്മല മോഹനന്‍, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ഏരിയാ കമ്മിറ്റി അംഗം സുഹറ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!