എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയാ സമ്മേളനം നടന്നു

മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലുപകരണങ്ങള്‍ വാടകക്ക് എടുക്കുന്നതിനും വിശ്രമകേന്ദ്രത്തിനാവശ്യമായ സാമഗ്രികളും ലഭ്യമാക്കുന്നതിന് പഞ്ചായത്തുകള്‍ തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മൂവാറ്റുപുഴ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തുക നല്‍കണമെന്ന് തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില പഞ്ചായത്തുകള്‍ ഇത് നടപ്പാക്കുന്നില്ല. തൊഴിലാളികളെ ദ്രോഹിക്കുന്ന ഇത്തരം നിലപാട് മാറ്റണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

എന്‍എന്‍എംഎസ് സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും തൊഴില്‍ സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ ആക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വാളകത്ത് ചേര്‍ന്ന സമ്മേളനം യൂണിയന്‍ ജില്ല പ്രസിഡന്റ് ബീന ബാബുരാജ് ഉദ്ഘാടനം ചെയ്തു. സുജാത സതീശന്‍ ഷാജു വടക്കന്‍, ഭവാനി ഉത്തരന്‍, ബിനി ഷൈമോന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി സജി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പി രാമചന്ദ്രന്‍, കെ എം ഷാജഹാന്‍ മുതിര്‍ന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. സാബു ജോസഫ്, എം കെ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും 27 അംഗ ഏരിയ കമ്മിറ്റിയേയും 18 അംഗ ജില്ല സമ്മേളന പ്രതിനിധികളേയും യോഗം തെരഞ്ഞെടുത്തു. ഭാരവാഹികള്‍: സുജാത സതീശന്‍ (പ്രസിഡന്റ്), സി എം ഷുക്കൂര്‍, കെ വൈ മനോജ് (വൈസ് പ്രസിഡന്റുമാര്‍), സജി ജോര്‍ജ് ( സെക്രട്ടറി), മറിയം ബിവി നാസര്‍, പി ബി സാബു (ജോയിന്റ് സെക്രട്ടറിമാര്‍), ഷാജു വടക്കന്‍ (ട്രഷറര്‍).

 

Back to top button
error: Content is protected !!