പിറന്നാള്‍ ദിനത്തില്‍ കുടുംബത്തിന് നോവായി നമിത

മൂവാറ്റുപുഴ: ഇന്ന് 20-ാം പിറന്നാള്‍ ആഘോഷിക്കാന്‍ നമിതയില്ല. പിറന്നാള്‍ ദിനസദ്യക്ക് എന്തൊക്കെ വേണമെന്ന് പറഞ്ഞിട്ട് കോളേജില്‍ പോയ നമിത പിന്നീട് തിരിക വീട്ടിലെത്തിയത് ചേതനയറ്റ ശരീരമായാണ്. കോളേജില്‍ നിന്ന് ഇറങ്ങിയാല്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്ന നമിതയുടെ കോള്‍ വരാതിരുന്നതില്‍ ആശങ്കപ്പെട്ടിരുന്ന മാതാപിതാക്കള്‍ പിന്നീട് അറിഞ്ഞത് മകളുടെ അപകടം വിവരമാണ്. അപകടത്തില്‍ നിസാര പരുക്കുകള്‍ മാത്രമായിരിക്കു സംഭവിച്ചതെന്നുകാരുതിയ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ അറിഞ്ഞതാകാട്ടെ തങ്ങളുടെ മകള്‍ ജീവനോടെയില്ലയെന്ന വാര്‍ത്തയും. നമിതയുടെ മരണത്തില്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് നമിതയുടെ മാതാപിതാക്കള്‍. വലിയ പ്രതീക്ഷയോടെയാണ് മകളെ വളര്‍ത്തി വലുതാക്കിയതെന്നും തങ്ങളുടെ കുട്ടിയ്ക്ക ഇനി ഉണ്ടായ ദുരവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാവരുതെന്നും നമിതയുടെ മാതാപിതാക്കളായ ഗിരിജയും രഘുവും പറഞ്ഞു. ബികോ പഠനം പൂര്‍ത്തികരിച്ച് സി.എയ്ക്കു പോകണമെന്നും കുടുംബത്തെ നോക്കണമെന്നായിരുന്നു നമിതയുടെ ആഗ്രഹം. മൂന്ന് നാല് മാസം പ്രതിയെ ജയിലില്‍ പിടിച്ചിടാതെ പ്രതിയ്ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് നമിതയുടെ ബന്ധുക്കളും പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 4.30ഓടെ മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുന്നിലായിരുന്നു നമിതയുടെ ജീവനെടുത്ത അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന നമിതയെയും, സുഹൃത്തിനെയും അമിതവേഗതയിലെത്തിയ ഏനാനെല്ലൂര്‍ കിഴക്കെമുട്ടത്ത് ആന്‍സണ്‍ റോയിയുടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ലഹരിയുപയോഗമുള്‍പ്പെടെ 11 ഓളം കേസുകള്‍ പ്രതിയാണ് ആന്‍സന്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പകള്‍ ചുമത്തിയാണ് ഇപ്പോള്‍ പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആന്‍സണ്‍ ഡിസ്ചാര്‍ജ് ആകുന്നതോടെ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം. പ്രതിയിക്കെതിരെ പോലീസ് കാപ്പയുംചുമത്തിയേക്കും.

 

Back to top button
error: Content is protected !!