കവളങ്ങാട് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസം 11ന്

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതന്‍ സിബി മാത്യു എല്‍ഡിഎഫ് പിന്തുണയില്‍ പ്രസിഡന്റായതോടെ വൈസ് പ്രസിഡന്റിനെതിരേയും അവിശ്വാസത്തിനു നീക്കം. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമത അംഗങ്ങളും ചേര്‍ന്ന് നല്‍കിയ അവിശ്വാസപ്രമേയം 11ന് രാവിലെ 11.30ന് ചര്‍ച്ചക്കെടുക്കും. അവിശ്വാസത്തെ നേരിടാനാണ് യുഡിഎഫും സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്റ് ജിംസിയ ബിജുവും തീരുമാനിച്ചിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 11 നെതിരേ ആറ് വോട്ടിന് പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ അവിശ്വാസത്തെ അതിജീവിക്കാനാവാതെ അവസാന നിമിഷം രാജിവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതോടെ വൈസ് പ്രസിഡന്റിനൊപ്പം കൈവശമുള്ള ധനകാര്യം, ക്ഷേമം സ്ഥിരംസമിതികള്‍ കൂടി യുഡിഎഫിനു നഷ്ടപ്പെടും. കോണ്‍ഗ്രസിലെ ഭിന്നതമൂലം നിലവില്‍ രണ്ടു സ്ഥിരംസമിതികള്‍ എല്‍ഡിഎഫിന്റെ കൈയിലാണുള്ളത്. പ്രസിഡന്റിനു പുറമെ വൈസ് പ്രസിഡന്റ് സ്ഥാനവും, ഒരു സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൂറുമാറിയ രണ്ട് വനിതാ അംഗങ്ങള്‍ക്ക് നല്‍കുവാനാണ് എല്‍ഡിഎഫ് തീരുമാനം. വിമതരെ മുന്നില്‍ നിര്‍ത്തിയുള്ള ഭരണമാണ് എല്‍ഡിഎഫ് തന്ത്രം. മൂന്ന് കോണ്‍ഗ്രസ് വിമതരും എല്‍ഡിഎഫിലെ എട്ടുപേരും ചേര്‍ന്നാണ് അവിശ്വാസനോട്ടീസ് നല്‍കിയിരിക്കുന്നത്. 18 അംഗ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് ജിംസിയ ബിജുവിനെ പിന്തുണക്കുന്നവരുടെ എണ്ണം ന്യൂനപക്ഷമായതിനാല്‍ പ്രമേയം പാസാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം നേരിടും മുന്‌പേ ജിംസിയ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം യുഡിഎഫില്‍ ഉയരുന്നുണ്ട്. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ജിംസിയ ബിജു യുഡിഎഫ് പിന്തുണയിലാണ് വൈസ് പ്രസിഡന്റായത്. അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നടപടി കോതമംഗലം: കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയ സിബി മാത്യു, ലിസി ജോളി, ഉഷ ശിവന്‍ എന്നിവരെ മെന്പര്‍ സ്ഥാനത്തുനിന്നും അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നടപടി ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ രേഖകളുടെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. എത്രയും വേഗത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനെക്കൊണ്ട് തീരുമാനം എടുപ്പിക്കുകയാണ് ലക്ഷ്യം. കൂറൂമാറിയവരെല്ലാം കോണ്‍ഗ്രസിന്റെ വിപ്പ് കൈപ്പറ്റിയവരാണ്. ഇത് കൂറുമാറ്റത്തിന് വ്യക്തമായ തെളിവാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. വിപ്പ് ലംഘിച്ചവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഇവരെ അയോഗ്യരാക്കിയാലും യുഡിഎഫിന് ഭരണം തിരിച്ചുപിടിക്കുക എളുപ്പമല്ല. <യൃ> <യൃ> ണ്ടഅവശേഷിക്കുന്ന അംഗങ്ങള്‍ക്കിടയിലും ഭൂരിപക്ഷം എല്‍ഡിഎഫിനാകും. അയോഗ്യരാക്കപ്പെട്ടവരുടെ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ യുഡിഎഫിന് വീണ്ടും ഭരണത്തിലെത്താന്‍ സാധിക്കുകയുള്ളൂ.

 

Back to top button
error: Content is protected !!