എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ:വാർഡ് സമ്മേളനം

മൂവാറ്റുപുഴ: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴഏരിയ കമ്മിറ്റിയുടെ കീഴിൽ വരുന്ന മുഴവൻ പഞ്ചായത്തുകളിലും വാർഡ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു . മെയ് 15 നകം മുഴുവൻ വാർഡിലും സമ്മേളനം നടത്തി വാർഡ് കമ്മിറ്റികൾ രൂപികരിക്കും.കല്ലൂർക്കാർട് പഞ്ചായത്തിലെ 10-ാം വാർഡ് സമ്മേളനം യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു.യൂണിയൻ വില്ലേജ് സെക്രട്ടറി കെ കെ ജയേഷ്, പ്രസിഡൻ്റ്‌ അനിൽ കെ മോഹനൻ, പഞ്ചായത്ത്അംഗം എ കെ ജിബി, ശശി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി എ കെ ജിബി (പ്രസിഡൻ്റ്), സിനി സുനിൽ (സെക്രട്ടറി), റ്റി എം ശശി (വൈസ് പ്രസിഡൻ്റ്, രഞ്ജു ബിജു (ജോ.സെക്രട്ടറി) എന്നിവരടങ്ങുന്ന 9 അംഗ കമ്മിറ്റി രൂപികരിച്ചു.

Back to top button
error: Content is protected !!