മൂവാറ്റുപുഴ

നിര്‍മല മെഡിക്കല്‍ സെന്ററില്‍ ലോക ഹൃദയദിനം ആചരിച്ചു

മൂവാറ്റുപുഴ : നിര്‍മല മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. നിര്‍മല കാര്‍ഡിയോളജി യൂണിറ്റ്, കോളജ് ഓഫ് നഴ്സിംഗ് ആന്റ് സ്‌കൂള്‍ ഓഫ് നഴ്സിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഹൃദയദിന സന്ദേശറാലി സംഘടിപ്പിച്ചത്. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മെര്‍ലി, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തെരേസ്, കാര്‍ഡിയോളജിസ്റ്റ് ഡോ. സോബിന്‍ ഇ. ജോസഫ്, രാജേഷ് എന്നിവര്‍ നേതൃത്വം വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മെര്‍ലി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തെരേസ്, ഡോ. സോബിന്‍ ഇ. ജോസഫ് എന്നിവര്‍ ഹൃദയദിന സന്ദേശം നല്‍കി.

Back to top button
error: Content is protected !!