നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവവും, അവാര്‍ഡ് ദാനവും

മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവവും, അവാര്‍ഡ് ദാനവും നടത്തി. മൂവാറ്റുപുഴ ഗവ. ബി.എഡ് കോളേജ് പ്രിന്‍സിപ്പല്‍ ജയശ്രീ പി.ജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 67 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. കോതമംഗലം രൂപത വികാരി ജനറാല്‍ ഡോ. വിന്‍സെന്റ് നെടുങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്റണി പുത്തന്‍കുളം, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ബാബു മുരിക്കന്‍,ലോക്കല്‍ മാനേജര്‍ ഫാ. കുര്യാക്കോസ് കൊടകല്ലില്‍, വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ രാജു, സെക്രട്ടറി മൃദുല മേരി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!