സ്‌നേഹസ്പര്‍ശവുമായി നിര്‍മല കോളേജ്

മൂവാറ്റുപുഴ: നിര്‍മല കോളേജ് കോമേഴ്സ് സെല്‍ഫ് ഫൈനാന്‍സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്നേഹസ്പര്‍ശം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ മൂവാറ്റുപുഴ സര്‍ക്കാര്‍ ഈസ്റ്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ ഉന്നമനവും ശരിയായ വളര്‍ച്ചയും ലക്ഷ്യമിട്ടായിരുന്നു സനേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്നും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായുള്ള എല്ലാ പിന്തുണയും കോമേഴ്സ് വിഭാഗം നല്‍കുമെന്നും അറിയിച്ചു. പരിപാടിയില്‍ കോമേഴ്സ് സെല്‍ഫ് ഫൈനാന്‍സിംഗ് വിഭാഗം മേധാവി ലിസി പോള്‍, അധ്യാപകരായ അബിത എം ടി, റോബിന്‍ തരിയന്‍ എന്നിവര്‍ പ്രസംഗിച്ചു.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയിലൂടെ കുട്ടികള്‍ക്ക് മൂല്യബോധം ഉളവാക്കുന്ന പല പരിപാടികളും ആസൂത്രണം ചെയ്യാന്‍ കോളേജ് സന്നദ്ധതയും അറിയിച്ചു.

 

Back to top button
error: Content is protected !!