സ്വ​യംഭ​ര​ണ പ​ദ​വി​യി​ൽ വിദ്യാര്‍ത്ഥികളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി നി​ർ​മ​ല കോളേജ്

മൂവാറ്റുപുഴ: പുതിയ അക്കാദമിക വര്‍ഷത്തില്‍ സ്വയംഭരണ പദവിയുമായി ഓണേഴ്‌സ് ബിരുദ പ്രോഗ്രാമില്‍ എല്ലാവിധ തയാറെടുപ്പുകളും നടത്തി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനൊരുങ്ങി നിര്‍മല കോളേജ്. നൈപുണ്യവികസന തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളുമായാണ് അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.വി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളേജിന് യൂജിസിയുടെ ഓട്ടോണമസ് പദവി കിട്ടിയതിനാല്‍ നിര്‍മല കോളേജില്‍ അഡ്മിഷനായി വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് വെബ്‌സൈറ്റ് (www.nirmalacollege.ac.in) വഴി മാത്രമേ അപേക്ഷിക്കാനാകൂ. ഇതിനായി കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കുന്നുണ്ട്.

നാലുവര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നിര്‍മല കോളേജില്‍ പത്ത് എയ്ഡഡ് കോഴ്‌സുകളും (മാത്തമാറ്റിക്‌സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഫിസിക്‌സ് ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ആന്റ് റോബോട്ടിക്‌സ്, മലയാളം, ഹിന്ദി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, അക്കൗണ്ടിംഗ്), ഏഴ് സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകളും (കോമേഴ്‌സ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്, കോ-ഓപ്പറേഷന്‍, ബി. വോക്. ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ബാച്ചിലര്‍ ഓഫ് ടൂറിസം മാനേജ്‌മെന്റ്, ബിസിഎ, ഇംഗ്ലീഷ് ലിറ്ററേച്ചര്‍) ലഭ്യമാണ്.

ഇതുകൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, ബിസിനസ് അനലറ്റിക്‌സ്, ക്ലൗഡ് അക്കൗണ്ടിംഗ്, ഡാറ്റാ സയന്‍സ്, ഇക്കണോമെട്രിക്‌സ്, ഡാറ്റാ അനാലിസിസ്, ഫോറന്‍സിക് ബയോളജി, നാനോ ടെക്‌നോളജി, നാനോ ബയോടെക്‌നോളജി തുടങ്ങിയ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പ്രഫഷണല്‍ കോഴ്‌സുകളായ സിഎംഎ ഇന്ത്യ, യുഎസ്എ, എസിസിഎ എന്നിവയുമുണ്ട്. സിവില്‍ സര്‍വീസ് ലക്ഷ്യംവയ്ക്കുന്നവര്‍ക്ക് വേണ്ടിയുള്ള പരിശീലനവും കോളേജില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമി വഴിലഭിക്കുന്നതാണ്. പുതിയ ഓണേഴ്‌സ് പ്രോഗ്രാമില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്കില്‍ രണ്ടര വര്‍ഷം കൊണ്ട് ഡിഗ്രി പൂര്‍ത്തിയാക്കുവാനും, കൂടാതെ മൂന്നു വര്‍ഷ ബിരുദം, നാലുവര്‍ഷത്തെ ഓണേഴ്‌സ് ബിരുദം, നാലു വര്‍ഷത്തെ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയും കരസ്ഥമാക്കാം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പുകളും, പ്ലെയിസ്‌മെന്റ് ഡ്രൈവുകളും, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകളും ലഭിക്കും. പത്രസമ്മേളനത്തില്‍ ഫാ. ഡോ. ജസ്റ്റിന്‍ കണ്ണാടന്‍, ഫാ. പോള്‍ കളത്തൂര്‍, പ്രൊഫ. എ.ജെ. ഇമ്മാനുവല്‍, പ്രഫ. ജിജി കെ. ജോസഫ്, ഡോ. സോണി കുര്യാക്കോസ്, പ്രൊഫ. മാത്യൂസ് കെ. മനയാനി എന്നിവരും പങ്കെടുത്തു.

Back to top button
error: Content is protected !!