നിര്‍മ്മല കോളേജില്‍ പ്രഭാഷണ പരമ്പര നടത്തി

 

മൂവാറ്റുപുഴ : നിര്‍മ്മല കോളജ് മുന്‍ പ്രിന്‍സിപ്പലും കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ.മാത്യു തൊട്ടിയിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഈ വര്‍ഷത്തെ പ്രഭാഷണം കുസാറ്റിലെ കെമിസ്ട്രി വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. യൂസഫ് കറുവത്ത് നിര്‍വ്വഹിച്ചു. ഡോ. സി.വി. രാമന്റെ രാമന്‍ പ്രഭാവത്തിനെ അടിസ്ഥാനമാക്കിയുള്ള രാമന്‍സ്പെക്ടോസ്‌കോപ്പി ഇന്ന് ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിവുള്ള ഒരു സാങ്കേതിക വിദ്യയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ. യൂസഫിന്റെ ലാബില്‍ നടന്ന ഗവേഷണ ഫലമായി ചിലവ്കുറഞ്ഞ രാമന്‍ സ്പെക്ട്രോമീറ്റര്‍ രൂപകല്‍പ്പനചെയ്യുകയും, രാമന്‍ പ്രഭാവത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊണ്ട് ഭക്ഷ്യപദാര്‍ത്ഥങ്ങളിലുള്ള മായവും മറ്റ് വിഷപദാര്‍ത്ഥങ്ങളും തിരിച്ചറിയുന്നതിനുള്ള നൂതന സങ്കേതിക വിദ്യ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് വരുന്ന കാലങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ നിര്‍ണ്ണയിക്കുന്നതില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. കെമിസ്ട്രി വിഭാഗം മുന്‍ അധ്യാപിക പ്രഫ. ത്രേസ്യാമ്മ ജോര്‍ജ്ജ്, വകുപ്പ് മേധാവി റവ. സിസ്റ്റര്‍ എമ്മി ടോമി, കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോതിഷ് കുത്തനാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!