നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ച് നിര്‍മല കോളേജ്

മൂവാറ്റുപുഴ: നിര്‍മല കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും ഗവ. മോഡല്‍ ഹൈസ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, ഗ്രാന്റ് സെന്റര്‍ മാള്‍ എന്നിവിടങ്ങളിലായാണ് ഫ്ളാഷ് മോബ് അരങ്ങേറിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ദിന സന്ദേശവും നല്‍കി. കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സംഗീത നായര്‍, ഡോ. പി.ബി സനീഷ്, മോഡല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷമീന ബീഗം, വോളണ്ടിയര്‍ സെക്രട്ടറിമാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ലഹരി വിരുദ്ധ ദിനാചരണത്തിന് നേതൃത്വം നല്‍കി.

Back to top button
error: Content is protected !!