നിര്‍മല കോളേജ് : ബിരുദ പ്രവേശനം അവസാന തിയതി നാളെ

മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ (ഓട്ടോണോമസ്) വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് യൂണിവേഴ്‌സിറ്റി അധികമായി അനുവദിച്ച സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നാളെ (24/06/24) അവസാനിക്കും.http://www.nirmalacollege.ac.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.അഡ്മിഷന്‍ സംബന്ധമായ സഹായങ്ങള്‍ക്ക് കോളേജില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ ഹെല്പ് ഡെസ്‌കും പ്രവര്‍ത്തിക്കും.ഹെല്പ് ഡെസ്‌ക് മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ നേരിട്ട് എത്തിയും രജിസ്റ്റര്‍ ചെയ്യാനാകും. നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം ഫീസടക്കാതെ പ്രയോജനപ്പെടുത്താം. കൂടാതെ പുതുതായി അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടച്ചും കോളേജ് വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446600852, 9446600853 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Back to top button
error: Content is protected !!