നിർമ്മല കോളേജിൽ അന്താരാഷ്ട്ര അക്കൗണ്ടന്റ് ദിനാഘോഷവും നാഷ്ണൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ: നിർമ്മല കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ഗവേഷണ വിഭാഗവും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കൊച്ചി ബ്രാഞ്ചും സംയുക്തമായി ഇന്റർനാഷണൽ അക്കൗണ്ടന്റ്സ് ദിനാഘോഷം സംഘടിപ്പിച്ചു. സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ.) വേണുഗോപാൽ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ 21 സംസ്ഥാനങ്ങളിൽ നിന്നായി 650 ഓളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ കൃതിക അഗർവാൾ സെന്റ് ആൽബർട്സ് കോളേജ് എറണാകുളം, ചൈതന്യ ആർ. തുഞ്ചത്ത് എഴുത്തച്ഛൻ കോളേജ് പാലക്കാട്, കാർത്തിക പി. നായർ ബസേലിയസ് കോളേജ് കോട്ടയം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കൊച്ചി ബ്രാഞ്ച് ചെയർമാൻ സി.എ. റോയ് വർഗീസ് പ്രൊഫ. എ.ജെ. ഇമ്മാനുവൽ, ഡോ. സോണി കുര്യാക്കോസ്, ഡോ. റോസ് മേരി കുര്യൻ എന്നിവർ സംസാരിച്ചു. സി. എ. ശ്രീകുമാർ മേനോൻ ക്വിസ് നയിച്ചു പരിപാടികൾക്ക് സിസ്റ്റർ ജിന്റോ ജോൺ, ഡോ. സുബി ബേബി, ഡോ. രാജു വി.പി., ഡോ. അനു ജോസി ജോയി തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!