പി.ജി ക്ലാസുകള്‍ക്ക് തുടക്കമിട്ട് നിര്‍മല കോളേജ്

മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ (ഓട്ടോണോമസ്) ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ 2024-25 വര്‍ഷത്തെ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. കോളേജ് എംസിഎ ഓഡിറ്റോറിയത്തില്‍ ദീക്ഷാരംഭ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇക്കലോജിക്കല്‍ സയന്‍സ് സെക്രട്ടറി ഡോ. പുന്നന്‍ കുര്യന്‍ ഉല്‍ഘാടനം ചെയ്തു. കോതമംഗലം രൂപതാ വികാരി ജനറാളും കോളേജ് മാനേജറുമായ ഫാ.ഡോ. പയസ് മലേക്കണ്ടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന്‍ കെ കൂര്യാക്കോസ്, കോളേജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സോണി കുര്യാക്കോസ്, അഡ്മിഷന്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ സി. ജിന്റോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാവിരുന്നും അരങ്ങേറി.

 

Back to top button
error: Content is protected !!