നിര്‍മല കോളേജില്‍ പരിസ്ഥിതി ദിന സെമിനാര്‍ നാളെ

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിര്‍മല കോളേജിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിന സെമിനാര്‍ സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭാവിയും എന്ന പേരിലാണ് നാളെ സെമിനാര്‍ സംഘടിപ്പിക്കുന്നത്. കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ് അഭിലാഷ് സെമിനാര്‍ നയിക്കും. പൊതുജനങ്ങള്‍ക്കും സെമിനാറില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. തുടര്‍ന്ന് വൃക്ഷത്തൈ നടീലും മരങ്ങളെ ആദരിക്കുന്ന പരിപാടിയും നടക്കും.

 

 

Back to top button
error: Content is protected !!