സംസ്ഥാന തല ജിഎസ്ടി ക്വിസ് മത്സരം നടത്തി നിര്‍മല കോളേജ്

മൂവാറ്റുപുഴ :നിര്‍മല കോളേജ് (ഓട്ടോണോമസ്) കൊമേഴ്സ് വിഭാഗത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജിഎസ്ടി വിസ് എന്ന പേരില്‍ സംസ്ഥാന തല കരിയര്‍ മെന്ററിങ്ങും, ജിഎസ്ടി ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോളേജ് ഓഡിയോ വിഷ്വല്‍ ഹാളില്‍ നടത്തിയ പരിപാടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ സിഎ സലീം അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ജിഎസ്ടിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്വിസ് മത്സരം നടത്തിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഫാ ജസ്റ്റിന്‍ കെ കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഇമ്മാനുവല്‍ എ.ജെ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സോണി കുര്യാക്കോസ്, നിഹാര മേരി തോമസ്, ഡിപ്പാര്‍ട്മെന്റ് മേധാവി ഡോ. അനു ജോസി ജോയി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കരിയര്‍ മെന്ററിങ് ക്ലാസ് സിഎ ദീപക് കോര ജോര്‍ജ് നയിച്ചു. കേരളത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് നിരവധി ടീമുകള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീലക്ഷ്മി മനു, അലീറ്റ ബിജു എന്നിവര്‍ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂവാറ്റുപുഴയിലെ മെറിന്‍ കെ മാത്യു, റിതിക സോണി എന്നിവരും, മൂന്നാം സ്ഥാനം എസ്എന്‍ഡിപി എച്ച്എസ്എസ് മൂവാറ്റുപുഴയിലെ നയന സുനില്‍, ഹനാന്‍ ഫാത്തിമ ഷിഹാബ് എന്നിവരും കരസ്ഥമാക്കി. തുടര്‍ന്ന് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

 

Back to top button
error: Content is protected !!