നിര്‍മല സിവില്‍ സര്‍വീസ് അക്കാദമിയില്‍ പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: നിര്‍മല സിവില്‍ സര്‍വീസ് അക്കാദമിയില്‍ പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനം നടത്തി. ആര്‍. ഗിരിജ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ജിന്‍സ് കുരുവിള, ഫെബിന്‍ ഫിലിപ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍മല സിവില്‍ സര്‍വീസ് അക്കാദമി ബോര്‍ഡംഗം ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, നിര്‍മല കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസ് പ്രധാനാധ്യാപകന്‍ സജി മാത്യു, നിര്‍മല സിവില്‍ സര്‍വീസ് അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. പോള്‍ കളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ മികച്ച റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡും, പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കോതമംഗലം രൂപതയിലെ സ്‌കൂളുകളില്‍നിന്നുള്ള അധ്യാപകരും, വിദ്യാര്‍ഥികളും, മാതാപിതാക്കളും യോഗത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!