നിര്‍മല കോളജില്‍ ലഹരി വിമുക്ത ക്യാമ്പസ് പരിപാടിക്ക് തുടക്കമായി

മൂവാറ്റുപുഴ : ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴ നിര്‍മല കോളജില്‍ ലഹരി വിമുക്ത ക്യാമ്പസ് പരിപാടിക്ക് തുടക്കമായി. കോളജിന്റെ എന്‍എസ്എസ് യൂണിറ്റും ആന്റി നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് എസ്ഐ സി.പി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബര്‍സാര്‍ റവ. ഡോ. ജസ്റ്റിന്‍ കണ്ണാടന്‍ പ്രസംഗിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് എസ്ഐ സിബി അച്യുതന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബി. രാജേഷ് കുമാര്‍, ഡോ. സംഗീത നായര്‍, നേച്ചര്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ. ജിജി കെ. ജോസഫ്, വോളണ്ടിയര്‍ സെക്രട്ടറിമാരായ കെ.ആര്‍. ദേവസേനന്‍, ആവണി ആര്‍. നായര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!