സാമൂഹിക ആരോഗ്യകേന്ദ്രത്തിന് കൈത്താങ്ങായി നിര്‍മല കോളേജ് എന്‍എസ്എസ് യൂണിറ്റ്

മൂവാറ്റുപുഴ : സാമൂഹിക ആരോഗ്യകേന്ദ്രത്തിന് ഒരു കൈത്താങ്ങായി നിര്‍മല കോളജ് എന്‍എസ്എസ് യൂണിറ്റ്. പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അവിടുത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രോഗികള്‍ക്കായുള്ള ഫര്‍ണീച്ചറുകള്‍ പെയിന്റ് ചെയ്തു നല്‍കിയുമാണ് ഇവര്‍ മാതൃകയായത്. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളില്‍ ഇരുപത്തിയഞ്ചോളം എന്‍എസ്എസ് സന്നദ്ധസേവകര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ ചികിത്സയ്ക്കും മരുന്നിനുമായി സമീപിക്കുന്ന ആരോഗ്യകേന്ദ്രത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ എന്‍എസ്എസ് വോളിയേഴ്സിന് തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബി. രാജേഷ് കുമാര്‍, ഡോ. സംഗീത നായര്‍, വോളിയര്‍ സെക്രട്ടറിമാരായ കെ.ആര്‍ ദേവസേനന്‍, ആവണി ആര്‍. നായര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!