മൂവാറ്റുപുഴ

നിള കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനോദ്ഘാടനം

മൂവാറ്റുപുഴ: പുതുതായി രൂപംകൊണ്ട നിള കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനോദ്ഘാടനവും പ്രതിഭകളെ ആദരിക്കലും ഇന്ന്. കിഴക്കേക്കര മൂവാറ്റുപുഴക്കാവ് സങ്കീര്‍ത്തന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് തുടങ്ങിയവര്‍ പങ്കെടുക്കും. അവാര്‍ഡ് ജേതാക്കളായ മധു നീലകണ്ഠന്‍, കൃഷ്ണേന്ദു കലേഷ്, കിരണ്‍ദാസ്, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച കോന്നശ്ശേരി ശങ്കരന്‍ നമ്പൂതിരി, രവീന്ദ്രന്‍ മൂവാറ്റുപുഴ, ജയകുമാര്‍ ചെങ്ങമനാട്, മോഹന്‍ദാസ് സൂര്യനാരായണന്‍, മുഹമ്മദ് പുഴക്കര, അരുണ്‍ ബോസ്, ഭഗത് മാനുവല്‍, നിതിന്‍ ജോര്‍ജ്, മനോഹര്‍ നാരായണന്‍, മൃദുല്‍ ജോര്‍ജ്, ജോമി ജേക്കബ്, പ്രദീപ് വേലായുധന്‍, തിലക്രാജ്, സന്ദീപ് മാറാടി എന്നിവരെ അനുമോദിക്കും.

 

Back to top button
error: Content is protected !!