ഇടുക്കി ജില്ലയിൽ രാത്രി ഗതാഗതം നിരോധിച്ചു

 

തൊടുപുഴ:ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 👇

ജില്ലയിൽ അതിതീവ്ര മഴക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിലൂടെ വൈകുന്നേരം 07:00 മണി മുതൽ രാവിലെ 06:00 മണി വരെയുള്ള ഗതാഗതം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു.

കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയർ & റസ്ക്യൂ, സിവിൽ സപ്ലൈസ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, എന്നിവ ഉൾപ്പടെയുള്ള അവശ്യ സർവ്വീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ടി സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളതാണ്.

https://www.facebook.com/490415788059158/posts/998372420596823/

 

Back to top button
error: Content is protected !!