ആരക്കുഴ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും നാട്ടുകൂട്ടവും ഇന്ന്

ആരക്കുഴ: ആരക്കുഴ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും നാട്ടുകൂട്ടവും ഇന്ന്. പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ കര്‍ഷകര്‍ കാര്‍ഷിക കര്‍മ്മസേന പ്രസിഡന്റ്, സെക്രട്ടറി കര്‍മ്മസേന അംഗങ്ങള്‍ കുടുംബശ്രീ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ,എന്നിവര്‍ പങ്കെടുക്കും. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കുടുംബശ്രീകളുടെയും മറ്റ് വിപണന സംഘങ്ങളുടെയും കര്‍ഷകരുടെയും വിവിധങ്ങളായ ഉത്പന്നങ്ങള്‍, അതില്‍ പച്ചക്കറി ,പഴവര്‍ഗ്ഗങ്ങള്‍, നമുക്ക് പരിചിതമല്ലാത്ത പുതിയ ഇനം തൈകള്‍, വിത്തുകള്‍, കോഴി, നാടന്‍ കോഴിമുട്ട, താറാവ് ,ഖല്‍ഗം , പട്ടിക്കുഞ്ഞുങ്ങള്‍, മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍, തുടങ്ങിയവയുടെ വില്‍പനയും വിപണനവും നടത്തപ്പെടും.

Back to top button
error: Content is protected !!