ആരക്കുഴ കൃഷിഭവന്റെ കീഴില്‍ ഞാറ്റുവേല ചന്തയും നാട്ടുകൂട്ടവും സംഘടിപ്പിച്ചു

ആരക്കുഴ: ജൂണ്‍ മാസം 22 മുതല്‍ ജൂലൈ മാസം 5 വരെയുള്ള ഞാറ്റുവേല ചന്തയുടെ ഭാഗമായി ആരക്കുഴ കൃഷിഭവന്റെ കീഴില്‍ ഞാറ്റുവേല ചന്തയും നാട്ടുകൂട്ടവും സംഘടിപ്പിച്ചു. ആരക്കുഴ പഞ്ചായത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം അധ്യക്ഷതവഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍ ആദ്യ വില്‍പന നടത്തി. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കുടുംബശ്രീകളുടെയും മറ്റ് വിപണന സംഘങ്ങളുടെയും കര്‍ഷകരുടെയും വിവിധങ്ങളായ ഉത്പന്നങ്ങള്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, പുതിയ ഇനം തൈകള്‍, വിത്തുകള്‍, മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍, തുടങ്ങിയവയുടെ വില്‍പനയും വിപണനവും നടത്തപ്പെട്ടു.

ഞാറ്റുവേല നാട്ടുകൂട്ടം ചന്തയില്‍ മുന്നോറോളം കര്‍ഷകര്‍ പങ്കെടുത്തു.പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ദീപ്തി സണ്ണി,സുനിത വിനോദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജു ഓണാട്ട്, മുന്‍ പ്രസിഡന്റ് ഓമനാ മോഹനന്‍, മുന്‍ വൈസ് പ്രസിഡന്റ് സാബു പൊതൂര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സിബി കുര്യാക്കോസ്, ലസിതമോഹനന്‍, ഷീജ അജി, സെലിന്‍ ചെറിയാന്‍, വിഷ്ണു മോഹനന്‍, മൂവാറ്റുപുഴ കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ വി.പി സുധീശന്‍, എന്നിവര്‍ പ്രസംഗിച്ചു.കര്‍ഷകര്‍ കാര്‍ഷിക കര്‍മ്മസേന പ്രസിഡന്റ്, സെക്രട്ടറി കര്‍മ്മസേന സൂപ്പര്‍വൈസര്‍ മരിയ ബാബു,കര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി വിജയന്‍, കര്‍ഷര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!