ശമ്പളപരിഷ്‌കരണദിനത്തില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ച് എന്‍ജിഒഎ

മൂവാറ്റുപുഴ: എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ശമ്പളപരിഷ്‌കരണദിനത്തില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. പന്ത്രണ്ടാം ശമ്പളപരിഷ്‌കരണം ഉടന്‍ അനുവദിക്കുക, 6 ഗഡു ക്ഷാമബത്ത ക്ഷാമബദ്ധ കുടിശ്ശിക അനുവദിക്കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണത്തിന്റെ കുടിശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പണമായി അനുവദിക്കുക,ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കി കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണാസമരവും നടത്തിയത്.

മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനുമുന്നില്‍ നടത്തിയ പ്രതിഷേധ യോഗം എന്‍ജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ബേസില്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നോബിന്‍ മുഖ്യപ്രഭാഷണം നടത്തി.മൂവാറ്റുപുഴ ബ്രാഞ്ച് പ്രസിഡന്റ് എബ്രഹാം കെ ഐ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിനു, കെജിഒയുസംഘടന ഭാരവാഹി ഷാജി, പിറവം ബ്രാഞ്ച് സെക്രട്ടറി രശോഭ്, ട്രഷര്‍ അജീഷ് കുമാര്‍, മുന്‍ പ്രസിഡന്റ് രാജീവന്‍, ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ജിമ്മി ജോര്‍ജ്, എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!