ഇരിങ്ങോള്‍ സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളില്‍ ന്യൂസ് പേപ്പര്‍ ചലഞ്ചിന് തുടക്കമായി

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തില്‍ ന്യൂസ് പേപ്പര്‍ ചലഞ്ചിന് തുടക്കമായി. ആത്മകം എന്ന പേരില്‍ ആരംഭിച്ച പദ്ധതിയില്‍ കുട്ടികള്‍ വീടുകളില്‍നിന്നും സ്‌കൂളിന് പരിസരത്തുമുള്ള സുമനസുകളില്‍ നിന്നുമായി ശേഖരിച്ച പഴയ പത്രക്കടലാസ് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക ഉപയോഗിച്ച് പാലിയേറ്റീവ് രോഗികള്‍ക്കും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സഹായം ചെയ്യും. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ആയിരം കിലോ ന്യൂസ് പേപ്പര്‍ ശേഖരിക്കാനുളള ശ്രമത്തിലാണെന്ന് എന്‍ എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ സി ഷിമി, പി.റ്റി.എ പ്രസിഡന്റ് എല്‍ദോസ് വീണമാലില്‍ , ഹെഡ്മിസ്ട്രസ് പി.എസ്. മിനി, സീനിയര്‍ അസിസ്റ്റന്റ് അനിത മേനോന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, കരിയര്‍ മാസ്റ്റര്‍ കെ.എസ് അഖില ലക്ഷ്മി, ഡോ. അരുണ്‍ ആര്‍ ശേഖര്‍, ഡോ. കാവ്യ നന്ദകുമാര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജിഷ ജോസഫ്, സ്മിത്ത് ഫ്രാന്‍സിസ് , അഞ്ജന സി.ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ പദ്ധതിയിലേയ്ക്ക് ന്യൂസ് പേപ്പര്‍ നല്‍കാന്‍ താല്‍പര്യമുള്ള റസിഡന്റ്‌സ് അസോസിയേഷന്‍, വ്യക്തികള്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, ക്ലബുകള്‍, വായനശാലകള്‍ തുടങ്ങിയവര്‍ക്ക് 9447220332 എന്ന നമ്പരില്‍ വിളിക്കാം.

Back to top button
error: Content is protected !!