നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. ജെസി ജോസ്, ഫെഡറല്‍ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍ എസ്, എന്നിവരുടെ നേതൃത്വത്തില്‍ ഫല വൃക്ഷ തൈ നട്ടു. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോവിയറ്റ്, ഫെഡറല്‍ ബാങ്ക് മാനേജര്‍ അനുപമ ജി, അസി. അഡ്മിനിസ്‌ട്രേറ്റര്‍ സി. ജെസ്ലിന്‍, അസി. എന്‍.എസ് സി. ശോഭിത, ജനറല്‍ മാനേജര്‍ പാട്രിക് എം കല്ലട, പിആര്‍ഒ രതീഷ് കൃഷ്ണന്‍, അശ്വിന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!