കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ടാ​ങ്ക് നി​റ​ഞ്ഞ് മാ​ലി​ന്യ​ങ്ങ​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു

കോതമംഗലം: നഗരസഭ ടൗണ്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ സ്റ്റാന്‍ഡിലേക്ക് ഒഴുകുന്നു. ഇതുമൂലം വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. മഴക്കാലമാവുന്നതോടെയാണ് ഈ ദുരവസ്ഥ. യാത്രക്കാര്‍ പലവട്ടം അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യങ്ങളും സ്റ്റാന്‍ഡിലേക്ക് ഒഴുകുന്നതോടെ യാത്രക്കാര്‍ ഭീതിയിലാണ്. മാലിന്യത്തില്‍ ചവിട്ടി ബസില്‍ കയറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വയോധികരും സ്ത്രീകളുമാണ് ഇതുമൂലം ഏറെയും ബുദ്ധിമുട്ടുന്നത്. കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്കും ഓടയും അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ മാലിന്യങ്ങള്‍ ഓടയില്‍ കലര്‍ന്ന് കുരൂര്‍തോട്ടില്‍ പതിക്കുകയാണ്. വര്‍ഷങ്ങളായുള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.

Back to top button
error: Content is protected !!