വായനാദിനത്തില്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാല സന്ദര്‍ശിച്ച് എംഎസ്എം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: വായനദിനത്തില്‍ ലൈബ്രറിയെ കുറിച്ച് പഠിക്കാന്‍ മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാല സന്ദര്‍ശിച്ച് മുളവൂര്‍ എംഎസ്എം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍ പണിക്കരുടെ പദസ്പര്‍ശനമേറ്റ അതിപുരാതനമായ മുളവൂര്‍ വിജ്ഞാന പോഷിണി ഗ്രന്ഥശാലയെ കുറിച്ച് പഠിക്കുന്നതിനും പുസ്തകങ്ങള്‍ പരിചയപ്പെടുന്നതിനുമാണ് എംഎസ്എം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ എത്തിയത്. കുരുന്നുകളെ മധുരം നല്‍കി ലൈബ്രറി ഭാരവാഹികള്‍ സ്വീകരിച്ചു. ലൈബ്രറി ഹാളില്‍ നടന്ന വായനാ ദിനാചരണം വാര്‍ഡ് മെമ്പര്‍ ഇ.എം ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.എം സല്‍മത്ത് മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ എം.എ ഫാറുഖ്, മുഹമ്മദ് കുട്ടി, റിന്‍സി ഷമീര്‍, ഷഹനാസ് വി.എം, രജിത സ്വരൂപ്, ലൈബ്രറി കമ്മറ്റി അംഗം കെ.എം ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷെജില കെ.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറിയിലെ വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

 

Back to top button
error: Content is protected !!