വായനാദിനാചരണം: എം.ടിയുടെ സിനിമകളും തിരക്കഥകളും വിഷയത്തില്‍ ചര്‍ച്ച നടത്തി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്

മൂവാറ്റുപുഴ:ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വായനാദിനാചരണത്തിന്റെ ഭാഗമായി എം.ടിയുടെ സിനിമകളും തിരക്കഥകളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച വായനാദിനാചരണം പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. ഡോ. ജോസ് അഗസ്റ്റിന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം സാറാമ്മ ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ്  കമ്മറ്റി ചെയര്‍മാന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍, മെമ്പര്‍മാരായ ഷിവാഗോ തോമസ്, രമ രാമകൃഷ്ണന്‍, റിയാസ് ഖാന്‍, ബിഡിഒ രതി എം.ജി തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!