ഉ​പ്പു​കു​ന്ന് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം

മൂവാറ്റുപുഴ: യുവദീപ്തി – കെസിവൈഎം കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ ഉപ്പുകുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ഏദന്‍ എന്ന പേരില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പീച്ചാനികുന്നേല്‍ ദേവാലയ പരിസരത്ത് മാവിന്‍ തൈ നട്ടു. പ്രസിഡന്റ് ജെറിന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. മാത്യു തറപ്പില്‍, കരിമണ്ണൂര്‍ ഫൊറോന പ്രസിഡന്റ് പ്രിന്‍സ് ജോസ് എന്നിവര്‍ പ്രസംഗിച്ചു. രൂപത ജനറല്‍ സെക്രട്ടറി ഹെല്‍ഗ കെ. ഷിബു, രൂപതാ സെക്രട്ടറി എബിന്‍ ഫിലിപ്പ്, പി.എസ്. അമല, സംസ്ഥാന സെനറ്റംഗം ഡിജോ ജെ. പെരുമാലി എന്നിവര്‍ ഇടവകയിലെ യുവജനങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. മുപ്പതിലധികം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!