സാങ്കേതിക സർവകലാശാലയിലെ 15 സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ പുതിയ ബി.ടെക്, എം.ടെക് കോഴ്സുകൾക്ക് സർക്കാർ അനുമതി.

 

മൂവാറ്റുപുഴ : സാങ്കേതിക സർവകലാശാലയിലെ 15 സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ പുതിയ ബി.ടെക്, എം.ടെക് കോഴ്സുകൾക്ക് സർക്കാർ അനുമതി. അതിലൊന്ന് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജ് ആണ്.

പുതിയ കോഴ്സുകൾ വഴി 1080 ബി.ടെക്, 78 എം.ടെക് സീറ്റുകൾ വർധിക്കും. ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആറ് കോളേജുകളിലായി 330 ഉം, കമ്പ്യൂട്ടർ സയൻസിന് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അഞ്ച് കോളേജുകളിലായി 300 ഉം , റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ നാല് കോളജുകളിലായി 240 ഉം സീറ്റുകൾ കൂടും.

കോളജ്, കോഴ്സ്, സീറ്റ് ക്രമത്തിൽ

കാലടി ആദിശങ്കര, ബി.ടെക് ഇൻ റോബോട്ടിക് ആൻഡ് ഒാട്ടോമേഷൻ, 60.
കോട്ടയം അമൽജ്യോതി, എം.ടെക്, കെമിക്കൽ (എൻവയൺമെന്റൽ എൻജിനീയറിങ്) 18.
തൃശൂർ ജ്യോതി, ബി.ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്, 60.
തിരുവനന്തപുരം മരിയൻ, ബി.ടെക്, കമ്പ്യൂട്ടർ സയൻസ്, 30 (അധിക ബാച്ച്).

എറണാകുളം മുത്തൂറ്റ്, എം.ടെക് കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) 24, ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ
ഇന്റലിജൻസ്) 60.
കുറ്റിപ്പുറം എം.ഇ.എസ്, ബി.ടെക് ബയോമെഡിക്കൽ, 60, ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 60.
എറണാകുളം രാജഗിരി, ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 60.
കോട്ടയം സെയ്ന്റ് ഗിറ്റ്സ്, ബി.ടെക് റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ 60 (അധിക ബാച്ച്).

ആലപ്പുഴ ശ്രീബുദ്ധ, ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), 60. ഫുഡ് ടെക്നോളജി, 30.
തിരുവനന്തപുരം എസ്.സി.ടി, ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), 60.

പാല സെന്റ് ജോസഫ്, ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 60.
എറണാകുളം ടോക് എച്ച്, എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് (ഡാറ്റ സയൻസ്), 18. ബി.ടെക് ഇൻ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, 30.
കണ്ണൂർ വിമൽജ്യോതി, ബി.ടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 30. കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്) 60.

വാഴക്കുളം വിശ്വജ്യോതി, ബി.ടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 60.
ആറ്റിങ്ങൽ രാജധാനി, എം.ടെക് സിവിൽ എൻജിനീയറിങ് (സ്ട്രക്ച്ചറൽ എൻജിനീയറിങ്), 18. ബി.ടെക് റോബോട്ടിക്സ് ആൻഡ് ഒാ:ട്ടാമേഷൻ, 60.

Back to top button
error: Content is protected !!