മലേക്കുരിശ് പള്ളിയില്‍ പുതുഞായര്‍ തിരുനാളിന് തുടക്കമായതായി

 

മൂവാറ്റുപുഴ : അതിപുരാതന തീര്‍ത്ഥാടന കേന്ദ്രമായ ആരക്കുഴ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ – മലേക്കുരിശ് പള്ളിയില്‍ പുതുഞായര്‍ തിരുനാളിന് തുടക്കമായതായി വികാരി ആര്‍ച്ച്പ്രീസ്റ്റ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍, സഹവികാരി ഫാ. ആന്‍റണി ഞാലിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു. 18ന് സമാപിക്കും. ഇന്ന് രാവിലെ ഏഴിനും 8.30നും വിശുദ്ധ കുര്‍ബാന, മാദ്ധ്യസ്ഥ പ്രാര്‍ഥന, 10ന് വിശുദ്ധ കുര്‍ബാന – ഫാ. വര്‍ഗീസ് പാറമേല്‍, വൈകുന്നേരം നാലിന് അമ്പു പ്രദക്ഷിണം (ആരക്കുഴ കപ്പേളയില്‍ നിന്നും), 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോസഫ് മുളഞ്ഞനാനി, ഏഴിന് പ്രദക്ഷിണം. നാളെ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, 6.30നും, 7.45നും, ഒമ്പതിനും – ഫാ. ജോസഫ് പതിപ്പള്ളിയില്‍ സിഎംഐ, ഫാ. റെജി ചെമ്പോത്തിങ്കര, റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍ എന്നിവര്‍ കുര്‍ബാനയര്‍പ്പിക്കും, 10.30ന് ആഘോഷമായ പാട്ടുകുര്‍ബാന – ഫാ. ടോംസി പാലയ്ക്കല്‍ സിഎംഎഫ്, സന്ദേശം – റവ. ഡോ. തോമസ് പോത്തനാമുഴി, ഉച്ചക്ക് 12.15ന് പ്രസുദേന്തി വാഴ്ച, 12.30ന് പ്രദക്ഷിണം, വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, ജപമാല റാലി. 12 മുതല്‍ 16 വരെ ദിവസവും രാവിലെ 7.30നും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാ, മാദ്ധ്യസ്ഥപ്രാര്‍ഥന, അമ്പു പ്രദക്ഷിണം. 12 മുതല്‍ 16 വരെ ദിവസവും വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ജപമാലറാലിയും, സന്ദേശം – ഫാ. ജോര്‍ജ്ജ് കൊച്ചുപറമ്പില്‍, ഫാ. ജിന്‍റു നെടുമ്പുറം, ഫാ. ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, ഫാ. ജെയിംസ് മുണ്ടോളിക്കല്‍, ഫാ. ഇമ്മാനുവല്‍ കുന്നംകുളത്തില്‍ എന്നിവര്‍ നിര്‍വഹിക്കും. 17ന് രാവിലെ ഏഴിനും 8.30നും വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, പത്തിന് വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന – റവ. ഡോ. ജോസഫ് എഴുമായില്‍, വൈകുന്നേരം നാലിന് അമ്പുപ്രദക്ഷിണം, 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. പോള്‍ കളത്തൂര്‍, ജപമാല റാലി. 18ന് രാവിലെ 5.15നും 6.30നും വിശുദ്ധ കുര്‍ബാന – ഫാ. ജെറീഷ് അറയ്ക്കല്‍ സിഎംഐ, 7.45ന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. സിറിയക് കോടാമുള്ളില്‍, ഒമ്പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. വിനീത് വാഴേക്കുടിയില്‍ സിഎംഐ, 10.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഉച്ചയ്ക്ക് 12.15ന് പ്രസുദേന്തി വാഴ്ച, 12.30ന് പ്രദക്ഷിണം, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന – ഫാ. പോള്‍ മൈലക്കചാലില്‍, ജപമാല റാലി. കൈക്കാരന്മാരായ ഐപ്പച്ചന്‍ തടിക്കാട്ട്, ജെയിംസ് തെക്കേല്‍, ഡാന്‍റി നടുവിലേടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

ഫോട്ടോ …………..
ആരക്കുഴ മലേക്കുരിശ് പള്ളിയിലെ പുതുഞായര്‍ തിരുനാളിന് ആരക്കുഴ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം വികാരി ആര്‍ച്ച്പ്രീസ്റ്റ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ കൊടി ഉയര്‍ത്തുന്നു. കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സിസ് കീരംപാറ, സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് പറയിടം തുടങ്ങിയവര്‍ സമീപം.

Back to top button
error: Content is protected !!