ന്യൂ ഇയര്‍ ബെക്കോണ്‍ 2023 സംഘടിപ്പിച്ചു

കോലഞ്ചേരി: സ്‌കൈഹൈ എഡ്യൂക്കേഷന്‍ ന്യൂ ഇയര്‍ ബെക്കോണ്‍ 2023 സംഘടിപ്പിച്ചു. കേരളം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ഉദ്ഘടാനംനിര്‍വ്വഹിച്ചു. പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ സമൂഹത്തെ പ്രാപതരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ സ്വന്തം കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുകയും അദ്ധ്യാപകരും മാതാപിതാക്കളും അതിനുവേണ്ട സമ്പൂര്‍ണ്ണ പിന്തുണ നല്‍കുകയുമാണ് വേണ്ടതെന്ന് ഡോ. ജോയ് പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കോലഞ്ചേരി സൈന്റ്‌റ് പീറ്റേഴ്‌സ് കോളേജ് ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികള്‍, സ്റ്റേക്‌ഗ്രോവ് ട്രേഡേഴ്‌സ് എന്നിവര്‍ക്കുള്ള അവാര്‍ഡുകളും ഡോ.ജോയ് വിതരണം ചെയ്തു. സ്‌കൈ ഹൈ എഡ്യൂക്കേഷന്‍ ഹബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിദേശ ഭാഷ പഠനം , മത്സര പരീക്ഷ ഒരുക്കും , കരിയര്‍ ഗൈഡന്‍സ് എന്നിവയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘടനവും യോഗത്തില്‍ നടന്നു. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ്, മാത്യു കുഴല്‍ നാടന്‍, പ്രൊഫ.ഡോ . എം.പി മത്തായി, ഡോ. എബ്രഹാം മുളമൂട്ടില്‍, മാത്യു ജോസഫ്, ജോണ്‍ കുര്യാക്കോസ്, ഡോ. പോള്‍ വി മാത്യു, എസ് ഉണ്ണികൃഷ്ണന്‍, ബിന്നി ചെറിയാന്‍, അജില്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു .

 

Back to top button
error: Content is protected !!