നവാധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു

കോലഞ്ചേരി: കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയില്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ച അധ്യാപകരുടെ സംഗമവുംഅക്കാദമിക ശില്പശാലയും സംഘടിപ്പിച്ചു.എഴുപത് അധ്യാപകര്‍ പങ്കെടുത്ത യോഗത്തില്‍ അക്കാദമിക മികവ് വിദ്യാലയ മികവ്, സേവന വേതന വ്യവസ്തകള്‍, അക്കാദമിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ എന്നിവയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഹെഡ്മാസ്റ്റര്‍ ഫോറം സെക്രട്ടറി അനിയന്‍ പി ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ ശ്രീകല ടി ഉദ്ഘാടനം ചെയ്തു. ടി പി പത്രോസ്, ദേവരാജന്‍ പി കെ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
(സജോ സക്കറിയ ആന്‍ഡ്രൂസ്കോലഞ്ചേരി

 

Back to top button
error: Content is protected !!